മടിക്കേരി താലൂക്ക് പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റായി എന്‍ ബാലചന്ദ്രന്‍ നായരെ തെരെഞ്ഞെത്തു

രാജപുരം :കര്‍ണാടക ഗ്രാമ സ്വരാജ് ആന്റ് പഞ്ചായത്ത് രാജ് നിയമ പ്രകാരം, മടിക്കേരി താലൂക്ക് പ്ലാനിംഗ് & ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. കര്‍ണാടകാ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും , വീരാജ്‌പേട്ട എം എല്‍ എ യും ആയ എ എസ് പൊന്നണ്ണയാണ് കമ്മിറ്റിയുടെ പ്രസിഡന്റ്. കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, കുടക് ജില്ലാ കോണ്‍സ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറുമായ എന്‍ ബാലചന്ദ്രന്‍ നായര്‍ ആണ് കമ്മിറ്റിയുടെ ഏക വൈസ് പ്രസിഡണ്ട്. എ എസ് പൊന്നണ്ണ എം എല്‍ എ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ ബാലചന്ദ്രന്‍ നായരുടെ പേര് നിര്‍ദ്ദേശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *