തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തെ ഞെട്ടിച്ച്, പ്രമുഖ തിയറ്റര്‍ നടത്തിപ്പുകാരന് വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. തൃശ്ശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരനായ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീട്ടുമുറ്റത്ത് വെച്ചാണ് ആക്രമണം നടന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക സൂചനകള്‍ നല്‍കുന്നു. ആക്രമണത്തെക്കുറിച്ച് പോലീസ് കേസെടുക്കുകയും ഇത് ക്വട്ടേഷന്‍ ആക്രമണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി വൈകിയായിരുന്നു ആക്രമണം. വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴാണ് സുനിലിന് നേരെ ആക്രമണം ഉണ്ടായത്.