എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെകണ്ടറി വിദ്യാര്‍ത്ഥികളുടെ സമ്മേളനമായ സ്റ്റുഡന്റ്‌സ് ഗാല നവംബര്‍ 22 ന് മഞ്ചേശ്വരം എ എച്ച് പാലസില്‍ നടക്കും.
മനുഷ്യര്‍കൊപ്പം എന്ന പ്രമേയത്തില്‍
കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ അനുബന്ധമായാണ് സ്റ്റുഡന്റസ് ഗാല നടക്കുന്നത്.
ഹയര്‍ സെകണ്ടറി വിദ്യാര്‍ത്ഥികളുടെ കഴിവും നൈപുണിയും പ്രോത്സാഹിപ്പിക്കുന്നതിനും,കരിയര്‍ അടക്കമുള്ള മേഖലയില്‍ പുതിയ അവസരങ്ങള്‍ പരിചയപെടുത്തി കൊടുക്കുന്നതിനും വേണ്ടി ഒരുക്കുന്ന സമ്മേളനത്തില്‍ അകാദമിക് രംഗത്തെ പ്രമുഖരും മറ്റു വിശിഷ്ട വ്യക്തികളും സെഷനുകള്‍ അവതരിപ്പിക്കും.
സമസ്ത കേരള ജംയത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ ഷുക്കൂര്‍ മുഖ്യാധിതിയാകും.
പളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,താജുദ്ധീന്‍ മാസ്റ്റര്‍,ജാബിര്‍ നെരോത്ത് തുടങ്ങിയവര്‍ സംസാരിക്കും.വിവിധ സെഷനുകളിലായി അനസ് അമാനി, ഡോ:തന്‍വീര്‍,
സി. എ അഹമദ് റാസി,മൂസനവാസ്, സി എന്‍ ജഅഫര്‍,ടി.കെ റമീസ്, ഷബീര്‍ നൂറാനി, ഹാദി തുടങ്ങിയവര്‍ ക്ലാസവതരിപ്പിക്കും.
വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ കലാ കായിക മത്സങ്ങള്‍ കൂടി സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥി റാലിയോടെ ഗാല സമാപിക്കും