രാവണീശ്വരം :രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസിലെ പിന്നേം പിന്നേം പാലപ്പം എന്ന പാഠഭാഗം കുട്ടികള്‍ക്ക് നേരിട്ട് അനുഭവവേദ്യമാവാന്‍ 50 ഓളം പലഹാരങ്ങള്‍ പരിചയപ്പെടാനും രുചിച്ചറിയാനും സാധിച്ചു.രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികള്‍ വ്യത്യസ്ത ഇനം പലഹാരങ്ങള്‍ രുചിച്ചറിയാനായി പലഹാരമേള സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീരേഖ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു അധ്യാപകരായ ഷീബ ഇ കെ ,മഞ്ജുഷ എ.ബി. എന്നിവര്‍ നേതൃത്വം നല്‍കി