രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്തിലെ 17 യു ഡി എഫ് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാണത്തൂര്‍ ഇന്ദിരാ ഭവനില്‍ നിന്നും സ്ഥാനാര്‍ത്ഥികളും, നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന വന്‍ ജനാവലി പ്രകടനമായി എത്തിയാണ് വരണാധികാരിക്ക് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.എം. തോമസ്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ബി ഇബ്രാഹിം, യുഡിഎഫ് നേതാക്കളായ സി. കൃഷ്ണന്‍ നായര്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, എം. അബ്ബാസ്. ബാലചന്ദ്രന്‍ കുറിഞ്ഞി, ബിനോയ് അരിപ്രോഡ്, രാജീവ് തോമസ്, അയൂബ് പള്ളിക്കാല്‍, വി.സി.ദേവസ്യ, സണ്ണി ഇലവുങ്കല്‍, എം. ശ്രീധരന്‍, പി.എം. ബാബു, വി.ഡി. തോമസ്, വിനോദ് പുളിങ്കൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എന്‍ വിന്‍സെന്റ് (വാര്‍ഡ് 1 മാനടുക്കം), കെ. എന്‍. വിജയകുമാരന്‍ നായര്‍ (വാര്‍ഡ് 2 പുലിക്കടവ്), ജയകുമാര്‍ എം. (വാര്‍ഡ് 3 ചാമുണ്ഡി കുന്ന്) സതീഷ്. ജെ (വാര്‍ഡ് 4 ഓട്ടമല ) റീന തോമസ് (വാര്‍ഡ് 5 പട്ടുവം ), സന്ധ്യ പി.ആര്‍. (വാര്‍ഡ് 6 പരിയാരം ), സിന്ധു ജോര്‍ജ്ജ് (വാര്‍ഡ് 7 കല്ലപ്പള്ളി ),എസ്. മധുസൂദനന്‍ (വാര്‍ഡ് 8 നെല്ലിക്കുന്ന്), കെ.ജെ ജെയിംസ് (വാര്‍ഡ് 9 റാണിപുരം ), സുപ്രിയ അജിത്ത് വാര്‍ഡ് 10 പാണത്തൂര്‍) രാധാ സുകുമാരന്‍ (വാര്‍ഡ് 11 അരിപ്രോഡ്) കൊച്ചുത്രേസ്സ്യ (വാര്‍ഡ് 12 ബളാംതോട്), സന്തു ടോം ജോസ് (വാര്‍ഡ് 13 കുറിഞ്ഞി ) സുരേഷ് പി.ബി. (വാര്‍ഡ് 14 പനത്തടി ), രാധിക. കെ. (വാര്‍ഡ് 15 ചെറു പനത്തടി ), ബിജി. എ. (വാര്‍ഡ് 16 പ്രാന്തര്‍ കാവ്), ശ്രീജ ടി.വി. (വാര്‍ഡ് 17 എരിഞ്ഞിലംകോട്).