കാഞ്ഞങ്ങാട് കെജിഒയു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. സിവില്‍ സ്റ്റേഷനു മുന്‍പില്‍ കെജിഒയു കൊടിമരത്തില്‍ ജില്ലാ സെക്രട്ടറി രാജീവന്‍ പെരിയ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫിറോസ് ടി.കെ, നാരായണന്‍ കുട്ടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ ജീനു, ജോണ്‍ ജോയ്, ശ്രീവിദ്യ വി. വി, സീമ, സവിത എന്നിവര്‍ പങ്കെടുത്തു.