അടോട്ട് എ.കെ.ജി മന്ദിരത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്.
വെള്ളിക്കോത്ത്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ അജാനൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. അടോട്ട് എ.കെ.ജി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം സി. പി ഐ നേതാവ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ നിര്‍വഹിച്ച ശേഷം സ്ഥാനാര്‍ഥി കള്‍ക്കുള്ള ഹാരാ ര്‍പ്പണംനടന്നു. തുടര്‍ന്ന് സ്ഥാനാര്‍ഥി കളും നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തി പത്രിക സമര്‍പ്പണം നടത്തി. പ്രസിഡണ്ട് സ്ഥാനാര്‍ഥി എട്ടാം വാര്‍ഡിലെ വി.വി തുളസി വരണാധികാരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. ഗോകുലന്‍ മുന്‍പാകെ പത്രിക സമര്‍പ്പണം നടത്തി. തുടര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി പതിനഞ്ചാം വാര്‍ഡിലെ മൂലക്കണ്ടം പ്രഭാകരന്‍ അജാ നൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ. എ ച്ച്. അനീഷ് കുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പണം നടത്തി. പിന്നീട് വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം നടന്നു. അജാനൂര്‍ പഞ്ചായത്തില്‍ സി. പി. എം 19വാര്‍ഡുകളിലുംഘടക കക്ഷികളായ സി. പി. ഐ രണ്ടു വാര്‍ഡുകളിലും ഐ. എന്‍. എല്‍ 3വാര്‍ഡുകളിലും മത്സരിക്കും. പത്രിക സമര്‍പ്പണത്തിലും പ്രകടനത്തിലും തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തിലും നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിയാളു കള്‍ പങ്കെടുത്തു.