രാജപുരം :കള്ളാര്‍ പഞ്ചായത്ത് യു ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കള്ളാര്‍ ടൗണില്‍ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയാണ് 15 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്. യു ഡി ഫ് നേതാക്കളായ എം കുഞ്ഞമ്പു നായര്‍, ബി പി പ്രദിപ് കുമാര്‍ എച്ച് വിഘ്‌നേശ്വര ഭട്ട്, ഇബ്രാഹിം കള്ളാര്‍, പി സി തോമസ്സ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍ , സജി പ്ലച്ചേരി , സക്കറിയ വടാന,പി എ ആലി , എം കെ മാധവന്‍ നായര്‍ , ഗംഗാധരന്‍ ആടകം ,ത്രേസ്യാമ്മ ജോസഫ്, ബി അബ്ദുള്ള , കെ ഗോപി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.