രാജപുരം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ( കെ എസ് എസ് പി എ ) പനത്തടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം കെ എസ് എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് എം യു തോമസ് ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു, വി കെ ബാലകൃഷ്ണന്‍, എം എ ജോസ്, പി ജെ മാത്യു, ടിപി പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ഇ രാമചന്ദ്രന്‍ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍:
കെ ബാലകൃഷ്ണന്‍ (പ്രസിഡന്റ്), ഇ രാമചന്ദ്രന്‍ ( സെക്രട്ടറി ), പി കെ അയ്യപ്പന്‍ (വൈസ് പ്രസിഡന്റ്), നാരായണ മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറി), കെ ബാബു (ട്രഷറര്‍).