കാഞ്ഞങ്ങാട് :ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുള്‍ബുള്‍ ഉത്സവം കാഞ്ഞങ്ങാട് കടപ്പുറം പി.പി ടി എ എല്‍ പി സ്‌കൂളില്‍ നടന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ആര്‍ റോഹിന്‍ രാജ് കെ.എ എസ് ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി സി.കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി രാജീവന്‍ സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് ഉപജില്ല ഓഫീസര്‍ കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ കെ.ടി മുഹമ്മദ് കാസിം, സ്‌കൂള്‍ മാനേജര്‍ പി.കെ സുബൈര്‍, പിടിഎ പ്രസിഡന്റ് സി.എച് നജ്മുദ്ധീന്‍, സ്റ്റാഫ് സെക്രട്ടറി പി അബ്ദുള്‍ ശരീഫ്, ജില്ല കമ്മീഷണര്‍മാരായ ടി.വി ഭുവനേന്ദ്രന്‍ നായര്‍, വി.എല്‍ സൂസമ്മ, ടി വിലാസിനി, ജില്ല സെക്രട്ടറി എം.വി ജയ ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍മാരായ വി.കെ ഭാസ്‌കരന്‍, ടി.ഇ സുധാമണി, ജില്ല വൈസ് പ്രസിഡന്റ് മാരായ പി വി ജയരാജ്, വി സുധാകരന്‍ ഉപജില്ല സെക്രട്ടറി എന്‍ വിനീത് കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി ഫ്‌ലോക്ക് ലീഡര്‍ കെ വി അശ്വതി നന്ദി പറഞ്ഞു. നാല് ഉപജില്ലകളില്‍ നിന്നായി 250 കുട്ടികള്‍ പങ്കെടുക്കുന്നു. കലാപരിപാടിയായ കളറാവ്, ഫണ്ണി ആക്ടിവിറ്റി, കരകൗശല, പെയിന്റിങ്ങ്, ക്വിസ് മത്സരങ്ങള്‍, കളികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും നാളെ ഉച്ചക്ക് ശേഷം സമാപിക്കും