‘ഹാല്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കോടതിയുടെ ചില നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യും. ധ്വജപ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ക്കെതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.
കേസ് വാദത്തിനിടെ അഭിഭാഷകന് പിഴവ് പറ്റിയതാണ് ഇത്തരം നിര്‍ദേശങ്ങള്‍ക്ക് കാരണമായതെന്നും, ഈ കാര്യം കോടതിയെ ധരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.’ഹാല്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.