സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോം തിരികെ ലഭിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലകാളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വിതരണം ചെയ്ത എന്നയൂമറേഷന്‍ ഫോമുകള്‍ തിരികെ ലഭിക്കുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം. എസ്.ഐ.ആര്‍ പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ കൈവരിച്ച പുരോഗതി ജില്ലാ കളക്ടര്‍ വിശദീകരിച്ചു.പാര്‍ട്ടി അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം നടത്തരുത്. പകരം ബി.എല്‍.എക്ക് സഹായിക്കാം.വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ചു ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ഗുരുപ്രസാദ് പ്രഭു,ബി.വിജയകുമാര്‍, ഉമ്മര്‍ പാടലടുക്ക, ബിജു ഉണ്ണിത്താന്‍, എം.സി പ്രഭാകരന്‍ കോണ്‍ഗ്രസ്, ഡോ. വി.പി.പി മുസ്തഫ, അബ്ദുളളക്കുഞ്ഞി ചെര്‍ക്കള, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.