ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്‌കൂള്‍ പതിവില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു

രാജപുരം: ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്‌കൂള്‍ പതിവില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു. എല്‍പി വിഭാഗം കുട്ടികള്‍ എല്ലാ പരിപാടികളും ആസൂത്രണം ചെയ്തും അവതരിപ്പിച്ചും അസംബ്ലിയെ സജീവമാക്കി. ധ്യാനന്ദ് രാജേഷ് അസംബ്ലി നയിച്ചു. കുട്ടികളാണ് പ്രാര്‍ത്ഥന നയിച്ചത്, ദിവസത്തിലെ പ്രധാന വാര്‍ത്തകളുടെ അവതരണം, ക ദിനവിചാരം എന്നിവ പങ്കുവെച്ചതും അവര്‍ തന്നെയായിരുന്നു. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകള്‍ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.
അസംബ്ലിയുടെ ഭാഗമായി ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങളും. കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ചെറിയ ‘മോട്ടിവേഷന്‍ ടോക്ക്’ അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ വലിയ കൈയടികള്‍ നേടി. ശിശു ദിന ഗാനങ്ങള്‍, പതിപ്പ് പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ വിത്യസ്ത പുലര്‍ത്തി.സ്‌കൂളിലെ ജെആര്‍സി ചാര്‍ജുള്ള കെ . ഉദയകുമാര്‍, സ്റ്റാഫ് സെക്രട്ടറി സിന്ധു എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ശാസ്ത്രമേളയില്‍ എ ഗ്രേഡ് കരസ്തമാക്കിയ ശ്യാം കൃഷ്ണയ്ക്ക് അനുമോദാനവും ട്രോഫിയും നല്‍കി. പരിപാടികളോട് അനുബന്ധിച്ചു പായസവിതരണവും നടന്നു. ശിശുദിനത്തിന്റെ യഥാര്‍ത്ഥ ആത്മാവിനെ പ്രകടമാക്കിയ ഈ വ്യത്യസ്തമായ അസംബ്ലി ദേശീയഗാനത്തോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *