കാഞ്ഞങ്ങാട് : മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി.യു ) പ്രഥമ ജനറല്‍ സെക്രട്ടറി എ. വേണുഗോപാല്‍ അനുസ്മരണ ദിനമായ നവംബര്‍ 14 ന് ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ അവകാശ സമരം സംഘടിപ്പിച്ചു. ശംബള കുടിശ്ശിക ഉടന്‍ നല്‍കുക, മലബാര്‍ ദേവസ്വം സമഗ്ര നിയമ പരിഷ്‌ക്കരണം നടപ്പിലാക്കുക, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ ശംബള പരിഷ്‌ക്കരണം നടപ്പിലാക്കുക, കോടതി പാസാക്കിയ ഗ്രാറ്റുവിറ്റി അനുവദിക്കുക, ക്ഷേമനിധി പരിഷ്‌ക്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉത്ഘാടനം ചെയ്തു മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് യു. തമ്പാനായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ വി സുരേന്ദ്രന്‍, ജില്ലാ ട്രഷറര്‍ ഉണ്ണി പാലത്തിങ്കാല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കമല കാന്തന്‍, ജില്ലാ കമ്മിറ്റി അംഗം രാജേഷ് മാരാര്‍ തൃക്കണ്ണാട്, ശ്രീനിവാസന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. സദാനന്ദന്‍ സ്വാഗതം പറഞ്ഞു