രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധ്യക്ഷനും ഉദ്ഘാടകനും അവതാരകരും എല്‍ പി, പ്രീ പ്രൈമറി കുട്ടികള്‍ ആയിരുന്നു. നല്ലാം ക്ലാസ്സിലെ അന്‍വിക എം അധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് പ്രീ പ്രൈമറി യിലെ സാഥ്വികും കൃപാ മരിയ ജിതേഷും ചേര്‍ന്നാണ്. അഞ്ചാം ക്ലാസ്സി ലെ മുഹമ്മദ് അനസ് ഏവരേയും സ്വാഗതം ചെയ്തു. അഞ്ചാം ക്ലാസ്സിലെ അവന്യ പ്രമോദ് രണ്ടാം ക്ലാസ്സിലെലെ ആരാധ്യ സുധീഷ്, ആത്മിക എന്നിവര്‍ അശംസകള്‍ നേര്‍ന്നു. മൂന്നാം ക്ലാസ്സിലെ ആത്മിക ഏവര്‍ക്കും നന്ദി പറഞ്ഞു.
തുടര്‍ന്ന് പ്രച്ഛന്നവേഷ മത്സരവും പുഞ്ചിരി മത്സരവും നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം പി ടി എ പ്രസിഡന്റ് ഉമ്മര്‍ പുണൂര്‍ നിര്‍വ്വഹിച്ചു.
തുടര്‍ന്ന് പ്രീ പ്രൈമറി യിലേയും എല്‍പി ക്ലാസുകളിലെയും കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് ചാച്ചാജി വേഷധാരികളെ ഉള്‍പ്പെടുത്തി ബലൂണുകളും പ്ലക്കാര്‍ഡുകളുമായി മനോഹരമായ റാലി നടത്തി.