രാജപുരം: മലയോരത്തെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക്. വര്‍ഷങ്ങളായി മാധ്യമ പ്രവര്‍ത്തന രംഗത്ത് മലയോരത്ത് സജീവ സാന്നിധ്യമായിരുന്ന മാതൃഭൂമിയിലെ ജി.ശിവദാസനും ദേശാഭിമാനിയിലെ എ കെ രാജേന്ദ്രനും ആണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കള്ളാര്‍ പഞ്ചായത്തില്‍ നിന്നും ജനവിധി തേടുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്ത് പല മേഖലകളിലും പല സ്ഥാനങ്ങളും അലങ്കരിച്ച് പരിചയസമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകരാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. ഇവരുടെ പരിചയസമ്പത്തിലൂടെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായ കള്ളാര്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കള്ളാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് വണ്ണാത്തിക്കാനത്ത് എ.കെ രാജേന്ദ്രന്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയായും. പതിനൊന്നാം വാര്‍ഡ് കരിന്ത്രകല്ലില്‍ ജി.ശിവദാസന്‍ എല്‍ ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നത്.