മലയാള സിനിമയെ ലോകം തിരിച്ചറിയുന്നത് ഇനി അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല, മറിച്ച് ഇന്നത്തെ യുവ സംവിധായകരുടെ കൃതികളിലൂടെയാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി.
”അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല ലോകം ഇനി മലയാള സിനിമയെ കാണുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. ഇപ്പോഴത്തെ തലമുറയിലെ സംവിധായകര്‍ മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ്. ലോകം ഇന്ന് മലയാള സിനിമയെ അറിയുന്നത് ഇവരുടെ സിനിമകളിലൂടെയാണ്. അതില്‍ ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും നിര്‍ണായക പങ്കുണ്ട്.”
ദുബായിലോ അബുദാബിയിലോ മസ്‌കറ്റിലോ ഐ.എഫ്.എഫ്.കെ പോലൊരു സിനിമാ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ എന്തുകൊണ്ട് ചിന്തിക്കരുത്?,” അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളുടെ സംഭാവനയും റസൂല്‍ പൂക്കുട്ടി പ്രത്യേകം ചൂണ്ടിക്കാട്ടി. ”അവരാണ് മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ 40 മുതല്‍ 50 ശതമാനം വരെ നിര്‍മ്മിക്കുന്നത്. അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു എന്നും റസൂല്‍ പൂക്കുട്ടി ചോദിച്ചു.