കൊച്ചി: കൊച്ചിയില്‍ രാസലഹരിയുമായി യുവാവ് പിടിയിലായി. പള്ളുരുത്തിയിലെ പെരുമ്പടപ്പ് സെന്റ് ജേക്കബ് റോഡ് സ്വദേശിയായ എം.എസ്. ഹന്‍സര്‍ (35) ആണ് അറസ്റ്റിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, പള്ളുരുത്തിയിലെ കടേഭാഗം കയ്യാത്തറ ലൈനിലുള്ള ഇയാളുടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. പിടിച്ചെടുത്ത രാസലഹരി വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചു.
മട്ടാഞ്ചേരി എ.സി.പി. ഉമേഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരം, പള്ളുരുത്തി പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് ലഹരിവേട്ട നടന്നത്. ജൂനിയര്‍ എസ്.ഐ. അശ്വിന്‍ ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെന്‍സന്‍ കെ.ടി., എഡ്വിന്‍ റോസ്, അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിബിന്‍ കെ.എസ്., അനീഷ് കെ.എ., ജോയറ്റ്, ബിബിന്‍, ഉമേഷ് ഉദയന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി എം.ഡി.എം.എ. കണ്ടെടുത്തത്.