രാജപുരം : ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടന്നു.

എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം പി ഉദയഭാനു ഉദ്ഘാടന നിര്‍വ്വഹിച്ചു. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി ആര്‍ രാജന്‍ നായര്‍ സമ്മേളന സന്ദേശം നല്‍കി.

യൂണിയന്‍ സെക്രട്ടറി പി ജയ പ്രകാശ് , വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കോടോത്ത് , വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷ ടീച്ചര്‍, വൈസ് പ്രസിഡന്റ് ബി ചന്ദ്രമതി അമ്മ, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ഒ രാജഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. എം നാരായണന്‍ നായര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റിയംഗം എം സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും നടന്നു. ബളാംതോട് ടൗണിന്‍ നിന്ന് മന്നം നഗറിലേക്ക് 16 കരയോഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയും നടന്നു.
