കാഞ്ഞങ്ങാട്: വനിതകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭ വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം നഗരസഭതല ഉദ്ഘാടനം അതിയാമ്പൂര്‍ ബാല ബോധിനി വായന ശാല ഹാളില്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളായ ആര്‍ത്തവ പ്രശ്‌നങ്ങള്‍, നടുവേദന, മുട്ട് വേദന, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മൈഗ്രന്‍, പിസിഓഡി, അമിതവണ്ണം, ഷുഗര്‍, പ്രഷര്‍, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ ജീവിതശൈലിരോങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഈ ഉദ്യമം നടപ്പിലാക്കുന്നത്
പരിപാടി നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഇന്ദിര അതിയാബൂര്‍, പുഷ്ലത അതിയാബൂര്‍, കെ.വി പുഷ്പ , എ.സുനിത, അശോക് രാജ് ബി, ഇന്ദിര കെ, പുഷ്പലത എം, പുഷ്പ കെ.വി, സുനിത എ എന്നിവര്‍ സംസാരിച്ചു.