മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.കള്ളാര്‍ പൂതത്താന്‍മൂലയിലെ ശങ്കരന്‍ (55) ആണ് മരിച്ചത്.

രാജപുരം : മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ പൂതത്താന്‍മൂലയിലെ ശങ്കരന്‍ (55) ആണ് മരിച്ചത്. പാണത്തൂര്‍ കല്ലപ്പള്ളിയില്‍ മരം മുറിച്ചിടുന്നതിനിടെമറ്റൊരു മരത്തില്‍ തട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശങ്കരനെ ഉടന്‍ പാണത്തൂരിലെ കുടംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീഷ്, സൗമ്യ. മരുമക്കള്‍: പ്രമീള, സന്ദീപ്.

Leave a Reply

Your email address will not be published. Required fields are marked *