കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ (കെ. പി. എ ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിത ദിനമായ നവംബര്‍ ഏഴിന് പ്രിന്റേഴ്‌സ് ഡേ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് എ. ഐ. ക്ലാസും ആദരവും മൈന്‍ഡ് ആന്‍ഡ് മാജിക് പരിപാടിയും നടന്നു. കുശവന്‍ കുന്ന് റോട്ടറി സെന്ററില്‍ നടന്ന പരിപാടി കെ പി എ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ടി. പി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പി എ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് ജിത്തു പനയാല്‍ അധ്യക്ഷത വഹിച്ചു. കെ. പി.എ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി കൊടിയം കുന്നേല്‍ പ്രിന്റേഴ്‌സ് ഡേ സന്ദേശം നല്‍കി. ചടങ്ങില്‍ വച്ച് എ. ഐ. എഫ്.എം.പി ദേശീയ ഉപാധ്യക്ഷന്‍ മുജീബ് അഹമ്മദിനെയും കെ പി എ സംസ്ഥാന സെക്രട്ടറി എം ജയറാമിനെയും ആദരിച്ചു. കെ. പി. എ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി റെജി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എന്‍ കേളു നമ്പ്യാര്‍, കാഞ്ഞങ്ങാട് മേഖല നിരീക്ഷകന്‍ വേണുഗോപാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ പി എ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ശശി തൊട്ടിയില്‍ സ്വാഗതവും ട്രഷറര്‍ കെ. റീജിത്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് എ. ഐ നമ്മുടെ തൊഴിലിടങ്ങളില്‍ എന്ന വിഷയത്തില്‍ മൊയ്തു ഐലിഡിന്റെയും ജി. എസ്. ടി ആന്‍ഡ് ഐ. ടി.ആര്‍ ഫില്ലിംഗ് അവയര്‍നസ് എന്ന വിഷയത്തില്‍ ജി. എസ്. ടി കണ്‍സള്‍ട്ടന്റ് അഡ്വക്കേറ്റ് മനോജ് കുമാറിന്റെയും ക്ലാസ്സും മെന്റലിസ്റ്റ് സുരേഷ് നാരായണന്റെ മൈന്‍ഡ് ആന്‍ഡ് മാജിക് എന്ന പരിപാടിയും നടന്നു.