പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട്‌ക്ഷേത്ര പരിധിയിലെ കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി. പരേതരായ കര്‍ത്തമ്പുവിന്റെയും കുഞ്ഞമ്മയുടെയും പരേതരായ 9 മക്കളുടെ ഓര്‍മയ്ക്കായി മക്കളും, മരുമക്കളും കൊച്ചുമക്കളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന അംഗമായ നാരായണി കാഞ്ഞങ്ങാട് ദീപം കൊളുത്തി. ബാലകൃഷ്ണന്‍ നാലാം വാതുക്കല്‍ അധ്യക്ഷനായി.
വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ കണിയമ്പാടി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ കണിയമ്പാടി, രാജശേഖരന്‍ വെടിത്തറക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു.