ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം ഞായറാഴ്ച

രാജപുരം : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മഹത്വം കരയോഗതലങ്ങളില്‍ എത്തിക്കുന്നതിനുമായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനങ്ങളെ തുടര്‍ന്ന് . പനത്തടി മേഖല യിലെ 16 കരയോഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മേഖലാ സമ്മേളനം 2025 നവം ബര്‍ 9 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടക്കും. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് ബളാംതോട് ടൗണിന്‍ നിന്ന് മന്നം നഗറിലേക്ക് വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര തുടര്‍ന്ന്എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും തലശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ എം പി ഉദയഭാനു ഉദ്ഘാടന നിര്‍വഹിക്കും. യോഗത്തില്‍എന്‍ എസ് എസ് ഡയറക്ടര്‍ബോര്‍ഡ് മെമ്പറും കാസറഗോഡ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ അഡ്വ.എ.ബാലകൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായിരിക്കും. എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി ആര്‍ രാജന്‍ നായര്‍ സമ്മേളന സന്ദേശം നല്‍കും. യൂണിയന്‍ സെക്രട്ടറി പി ജയ പ്രകാശ് , വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കോടോത്ത് , വനിതാ യൂണിയന്‍ പ്രസിഡന്റ് ഉഷ ടീച്ചര്‍, വൈസ് പ്രസിഡന്റ് ബി ചന്ദ്രമതി അമ്മ, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ യു രാജഗോപാലന്‍, എന്നിവര്‍ സംസാരിക്കും. സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. എം നാരായണന്‍ നായര്‍ സ്വാഗതവും യൂണിയന്‍ കമ്മിറ്റിയംഗം എം സുകുമാരന്‍ നന്ദിയും പറയും.
തുടര്‍ന്ന് കലാപരിപാടികളും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായഹൊസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍ നായര്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ കോടോത്ത്, സെക്രട്ടറി പി.ജയപ്രകാശ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. എം.നാരായണന്‍ നായര്‍, ചെയര്‍മാന്‍ ടി.ആര്‍.രാജന്‍ എന്നിവര്‍ പത്ര സമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *