രാജപുരം വാഹനങ്ങളുടെ അമിത വേഗത മൂലം സ്‌കൂള്‍ കുട്ടികള്‍ക്ക് അടക്കം അപകട സാധ്യത ഉള്ളതിനാല്‍ അവ നിയന്ത്രിക്കുവാന്‍ അമ്പലത്തറ ടൗണില്‍ ജെസിഐ കാഞ്ഞങ്ങാട്ടിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സ്പീഡ് ബ്രേക്കര്‍ നാടിന് സമര്‍പ്പിച്ചു. എന്‍എസ്എസ് യൂണിറ്റ് ജിവിഎച്ച്എസ്എസ് അമ്പലത്തറ, ജനമൈത്രി പോലീസ്, ലൈഫ് ഓഡിയോളജി എന്നിവയുമായി സഹകരിച്ചാണ് സ്പീഡ് ബ്രേക്കര്‍ നിര്‍മിച്ചത്. പ്രോഗ്രാം ഡയറക്ടര്‍ രഞ്ജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെസിഐ കാഞ്ഞങ്ങാട് പ്രസിഡന്റ് രതീഷ് അമ്പലത്തറ അദ്ധ്യക്ഷനായി. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ പി ജിവിഎച്ച്എസ്എസ് അമ്പലത്തറ ഹെഡ്മാസ്റ്റര്‍ രാജേഷ് പി.വി യ്ക്ക് സ്പീഡ് ബ്രേക്കര്‍ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ഡോ: സബിത സി.കെ, എ.വി. കുഞ്ഞമ്പു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങില്‍ ജെസിഐ കാഞ്ഞങ്ങാട് പാസ്റ്റ് പ്രസിഡന്റ് ചാന്തേഷ് ചന്ദ്രന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ്, എസ്എംഎ ചെയര്‍മാന്‍ സുരേഷ് നാരായണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജഗദീശന്‍ മാസ്റ്റര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് പ്രകാശന്‍, എസ്എംസി ചെയര്‍മാന്‍ മനോജ് കുമാര്‍, കാഞ്ഞങ്ങാട് ലൈഫ് ഓഡിയോളജി ഉടമ ഗലീഷ് , ഡോ: നിതാന്ത് ബാല്‍ശ്യാം, ഡോ: ജയശങ്കര്‍, രാജേഷ് സ്‌കറിയ, മധുസൂധനന്‍, അര്‍ജുന്‍ മനോഹരന്‍, ജിഞ്ചു മാത്യു, ജോബിമോന്‍, നിമിഷ നിതാന്ത്, അശ്വതി ചാന്തേഷ് എന്നിവര്‍ സംസാരിച്ചു.