കാഞ്ഞങ്ങാട്: തടഞ്ഞുവെച്ച പെന്‍ഷന്‍ പരിഷ്‌കരണ അവസാന ഗഡുവും ക്ഷാമബത്ത കുടിശികയും അനുവദിക്കണമെന്ന് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.മധുകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.കുഞ്ഞിക്കണ്ണന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം.മഹേഷ് കുമാര്‍,കെ.പത്മനാഭന്‍ ,കെ. പ്രീത, കരുണാകരന്‍ കരിമ്പില്‍, വി.എം.ചന്ദ്രന്‍ ,രവീന്ദ്രന്‍ മാണിയാട്ട്, എന്‍.ബാലകൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.പെന്‍ഷന്‍ പരിഷ്‌കരണ നടപടി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുക കണ്ണൂരില്‍ ഓട്ടം അവസാനിപ്പിക്കുന്ന തീവണ്ടികള്‍ കാസര്‍കോട് വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികള്‍: എം.കുഞ്ഞിക്കണ്ണന്‍ നായര്‍ (പ്രസിഡന്റ്) പി.കുമാരന്‍, വി.വി. ഇന്ദിര (വൈ.പ്രസി) വി.എം.ചന്ദ്രന്‍ (സെക്രട്ടറി) യു.ദാമോദരന്‍, മാധവന്‍ മാട്ടുമ്മല്‍ (ജോ. സെക്ര) കരുണാകരന്‍ കരിമ്പില്‍ (ട്രഷര്‍ )