ഉദുമ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് ഉദുമ ക്ഷീര സംഘത്തില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായി. ക്ഷീര വികസന ഓഫീസര്‍ പി.വി. മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ ശ്രീധരന്‍ , ഉദുമ പഞ്ചായത്ത് വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാം വാതുക്കല്‍, സംഘം വൈസ് പ്രസിഡന്റ് കെ. വി. ശോഭന, സെക്രട്ടറി രജനി പുരുഷോത്തമന്‍, കെ. ആര്‍.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.