കാഞ്ഞങ്ങാട്: കേരള ദിനേശ് കോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള രാവണേശ്വരം ബ്രാഞ്ചില്‍ നിന്നും 58 വയസ്സ് പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന കെ ശകുന്തളയ്ക്ക് തൊഴിലാളികളും പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീര യാത്രയയപ്പ് നല്‍കി. രാമഗിരി എ.കെ. സ്മാരകത്തില്‍ നടന്ന യാത്രയപ്പ് യോഗം കോട്ടച്ചേരി ദിനേശ് സഹകരണ സംഘം പ്രസിഡണ്ട് പി. കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാരവും തൊഴിലാളികളുടെ സ്‌നേഹസമ്മാനവും കൈമാറി. എ. ഉഷ അധ്യക്ഷത വഹിച്ചു . പി. കൃഷ്ണന്‍ കോടാട്ട്, എ. പവിത്രന്‍ മാസ്റ്റര്‍, എം മുഹമ്മദ് കുഞ്ഞി, കരുണാകരന്‍ കുന്നത്ത്, കെ. ചന്ദ്രന്‍, പി. കെ. പ്രകാശന്‍, മധു കൊളവയല്‍, കെ. അനീഷ്,പി. പി. തങ്കമണി, പി. കാര്‍ത്യായനി, എം. കുട്ട്യന്‍, പി. രാധാകൃഷ്ണന്‍, കെ. വി. കമലാക്ഷി എന്നിവര്‍ സംസാരിച്ചു. കെ. ശകുന്തള മറുപടി പ്രസംഗവും കെ. ലക്ഷ്മി സ്വാഗതവും പറഞ്ഞു. പരിപാടിയില്‍ വച്ച് ശകുന്തളയും കുടുംബാംഗങ്ങളും ചേര്‍ന്ന് കനിവ്പാലിയേറ്റീവിനുള്ള സഹായവും കൈമാറി.