രാജപുരം: യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ഇടയനോടൊപ്പം ഒരു സായാഹ്നം രാജപുരം തിരുക്കുടുംബ ഫൊറോന ഇടവകയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി. വിശുദ്ധമായ ജീവിതത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും, കൂട്ടായ്മയിലൂടെയും, സേവനത്തിലൂടെയും ദൈവത്തിനെ കടക്കുവാന്‍ നാം നിരന്തരമായി പരിശ്രമിക്കണം.നന്മയുടെ ജീവിത മൂല്യങ്ങള്‍ വരും തലമുറക്കായി പകര്‍ന്ന നല്‍കുന്നവര്‍ നവലോകസൃഷ്ടിയില്‍ പങ്കാളികളാകുന്നു. കഷ്ടതകളിലും, ദുരിതങ്ങളിലും ദൈവത്തില്‍ ആശ്രയിച്ച് ജീവിച്ചവരാണ് നമ്മുടെ പൂര്‍വികര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും നടത്തി. രാജപുരം ഇടവകയില്‍ ഈ വര്‍ഷം വിവാഹ ജീവിതത്തിന്റെ ജൂബിലി ആഘോഷിച്ചവരെയും, ലോഗോസ് ക്വിസ് മത്സരത്തില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ഫൊറോനാ വികാരി ഫാദര്‍ ജോസഫ്ഫാദര്‍ ജോസഫ് അരീച്ചിറ, അസിസ്റ്റന്റ് വികാരി ഫാദര്‍ ഒനായി, മണക്കുന്നേല്‍, ഫാദര്‍ ജോണ്‍സണ്‍ മാരിയില്‍, കേന്ദ്ര കൂടാരയോഗ പ്രസിഡണ്ട് ജോസ് മെതാനത്ത്, സെക്രട്ടറി സൈമണ്‍ മണ്ണൂര്‍, ഇടവക ട്രസ്റ്റ് ഫിലിപ്പ് കുഴിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.