ദേശീയ ആരോഗ്യമിഷന്റെ ധനസഹായത്തോടെ നീലേശ്വരം നഗരസഭാ പരിധിയില്‍ അനുവദിക്കപ്പെട്ട എ.എ.എം- സബ് ഹെല്‍ത്ത് സെന്റര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വ്വഹിച്ചു. പട്ടേനയിലെ മാടമന ഈശ്വരന്‍ എമ്പ്രാന്തിരി സൗജന്യമായി നല്‍കിയ പത്ത് സെന്റ് ഭൂമിയിലാണ് 55 ലക്ഷം രൂപ ചെലവില്‍ പുതിയ ജനകീയ ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നത്. നിര്‍മ്മിതി കേന്ദ്രയ്ക്കാണ് പ്രവര്‍ത്തനത്തിന്റെ നിര്‍മാണ ചുമതല. നഗരസഭാ വൈസ്ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.രവീന്ദ്രന്‍, വി.ഗൗരി, പി.ഭാര്‍ഗ്ഗവി, വാര്‍ഡ് കൗണ്‍സിലര്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സോനു, ഡോ.വി.സുരേശന്‍, മുന്‍കൗണ്‍സിലര്‍ എ.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.പി.ലത സ്വാഗതം പറഞ്ഞു.