തിരുവനന്തപ്പുരം വര്‍ക്കലയില്‍ ട്രെയിനില്‍ യാത്രകാരിയെ ആക്രമി ചവിട്ടി പുറത്തിട്ട സംഭവത്തില്‍ റെയില്‍വേയുടെ സുരക്ഷ വീഴ്ച്ചയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി നടന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉല്‍ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് കെ കനേഷ് അധ്യക്ഷനായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. വി ദീപേഷ്, അമൃത സുരേഷ് എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം കെ സനുമോഹന്‍ സ്വാഗതം പറഞ്ഞു. പ്രകടനം നീലേശ്വരം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ആരംഭിച്ചു.