വെള്ളിക്കോത്ത് : ബോബി ചെമ്മണ്ണൂര്‍ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് അജാനൂര്‍ ഗ്രാമപഞ്ചായത്തിന് നല്‍കിയ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം നടന്നു. അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. അനീഷ് സ്വാഗതം പറഞ്ഞു