കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ പാണന്തോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പൊതു വ്യായാമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. വിജയന്‍ അധ്യക്ഷനായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി.പുഷ്പ, ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍, ആജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. ബാലകൃഷ്ണന്‍, പി. മിനി, പൊതുപ്രവര്‍ത്തകരായ പി. കൃഷ്ണന്‍, വി.സനൂപ്, അഡ്വക്കേറ്റ് പി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍ സ്വാഗതം പറഞ്ഞു