കോടോം ബേളൂര്‍ പഞ്ചായത്ത് , കാസറഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതിയായ പൊതു ശ്മശാനം ഉദ്ഘാടനം ചെയ്തു

രാജപുരം: കാസറഗോഡ് ജില്ലാ പഞ്ചായത്ത് കോടോം ബേളൂര്‍ പഞ്ചായത്തിന്റെയും സഹായത്തോടെ 52 .5 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച കോടോം പൊതു ശ്മശാനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത പി വി ,പഞ്ചായത്തംഗങ്ങളായ ‘ ഗോപാലന്‍, പി കുഞ്ഞികൃഷ്ണന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മനേജര്‍ ഇപി രാജ് മോഹനന്‍, പി ഗോവിന്ദന്‍, ടി കോരന്‍, ഊര് മൂപ്പന്‍മാരായ രാഘവന്‍ എം , പ്രദിപ് കെ, വാര്‍ഡ് സെക്രട്ടറിമാരായ ‘വിദ്യ വേണുഗോപാല്‍, നസിയ ഇ ബ്രാഹിം, സജിമോള്‍ എന്നിവര്‍ സംസാരിച്ചു.ടി കെ നാരായണന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വിപിന്‍ എസ് ജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *