രാജപുരം ആര്‍ക്കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (ആര്‍ക്കേവ്) നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ജില്ലയിലെ തിരഞ്ഞെടുത്ത 30 ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം കാണാന്‍ കാണികളുടെ തിരക്കേറി. നിരവധി പേരാണ് ഞായറാഴ്ച രാവിലെ മുതല്‍ പ്രദര്‍ശനം കാണാനെത്തിയത്. ആദ്യമായാണ് ഇത്തരത്തില്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്. പ്രദര്‍ശനത്തില്‍ ഇഷ്ടപെട്ട ചിത്രം വാങ്ങാനും അവസരമുണ്ട്. നവംബര്‍ 7ന് പ്രദര്‍ശനം അവസാനിക്കും