പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും പീഡനത്തിന് ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതല്‍ 2021 വരെയുള്ള രണ്ട് വര്‍ഷക്കാലമാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കിയായിരുന്നു പീഡനം.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍, തലയില്‍ ക്യാമറ ഉള്ളതിനാല്‍ അത് അറിയുമെന്നും പറഞ്ഞ് ഇരുവരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഐ.പി.സി പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചത്. 2019-ല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് പാലക്കാട് സ്വദേശിക്കൊപ്പം യുവതി പോയത്.