നീലേശ്വരം മാരാര്‍ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

മാരാര്‍ സമാജം നീലേശ്വരത്തിന്റെ വാര്‍ഷിക പൊതുയോഗവും, ആദരിക്കലും, അനുമോദനങ്ങളും നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ വെച്ച് നടന്നു. ശ്രീലയ സദാശിവന്റെ പ്രാര്‍ത്ഥനയോടെ യോഗത്തിന് തുടക്കമായി. നവംബര്‍ 2 ഞായറാഴ്ച നടന്ന പരിപാടി രാമചന്ദ്രമാരാര്‍ പൂനെ നിലവിളക്ക് കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഈ കാലയളവില്‍ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ചടങ്ങില്‍ നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് നിലേശ്വരം പൗരാവലിയും ശിഷ്യരും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിച്ച നീലേശ്വരം പ്രമോദ് മാരാര്‍, ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യനിപുണന്‍, കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌ക്കാരം എന്നിവ കരസ്ഥമാക്കിയ നീലേശ്വരം സന്തോഷ് മാരാര്‍, വാദ്യലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ കേരള ക്ഷേത്ര വാദ്യകല അക്കാദമി നീലേശ്വരം മേഖലയുടെ ആദരവ് നേടിയ ചിറക്കാല ശ്രീകുമാര്‍ മാരാര്‍, എ.എസ്.എം.എം.എയുടെ സിംഗര്‍-എക്‌സലന്‍സ് അവാര്‍ഡ് നേടിയ ശ്രീചിത്ര ശ്രീരാഗ്, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ 2024-25 വര്‍ഷത്ത പോഴംകണ്ടത്ത് രാമപണിക്കര്‍ സ്മാരക വാദ്യ നിപുണ പുരസ്‌ക്കാരം നേടിയ പവിത്ര എസ് കുമാര്‍, കേരള കൗമുദിയുടെ മികച്ച ക്ഷീരകര്‍ഷകനുള്ള കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം നേടിയ രാജേഷ് കുമാര്‍ വി.വി, സമാജത്തിന്റെ ഉന്നമനത്തിനുവേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രശേഖരമാരാര്‍ കുതിരുമ്മല്‍, കുഞ്ഞിക്കണ്ണമാരാര്‍ വി.വി എന്നിവരെ ആദരിച്ചു. യോഗത്തില്‍ വെച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവരേയും സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയവരേയും എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ കുട്ടികളെയും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും കായിക മത്സരങ്ങില്‍ വിജയം നേടിയ കുട്ടികളേയും അനുമോദിച്ചു. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ കിഴക്കെവീട്ടില്‍ കൃഷ്ണകുമാറിന്റെയും തളിയില്‍ രാജശ്രീയുടേയും മകന്‍ ശ്രീരാഗിന്റെ (കുഞ്ചു) ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ അനുമോദനം (കുഞ്ചുസ്മൃതി) എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച നീലേശ്വരം മാരാര്‍ സമാജത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡും മൊമെന്റോയും ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. മാരാര്‍ സമാജം മുന്‍ പ്രസിഡന്റ് വി.വി ബാലകൃഷ്ണ മാരാര്‍, മുന്‍ സെക്രട്ടറി പി.വി മധുസൂദന മാരാര്‍, പ്രൊഫ. വി.വി പുരുഷോത്തമന്‍, മാതൃസമിതി പ്രസിഡന്റ് കെ.കനകവേണി, സെക്രട്ടറി വി.രാജം തുടങ്ങിയവര്‍ സംസാരിച്ചു. മാരാര്‍ സമാജം സെക്രട്ടറി കെ.ഗംഗാധരമാരാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. നീലേശ്വരം മാരാര്‍ സമാജത്തിന്റെ പുതിയ ഭാരവാഹികളായി ചിറക്കാല ശ്രീകുമാര്‍ മാരാര്‍ (പ്രസിഡന്റ്), കെ.മുരളീധര മാരാര്‍ (സെക്രട്ടറി), രാജേഷ് കുമാര്‍ വി.വി (ട്രഷറര്‍), സരിത പ്രഭാകരന്‍ (വൈ. പ്രസീഡന്റ്), അരുണ്‍ റാം (ജോ. സെക്രട്ടറി) തുടങ്ങി പതിനൊന്നംഗ എക്സിക്കൂട്ടീവ് കമ്മിറ്റിയെയും കെ.നാരായണമാരാര്‍, കെ.ഗംഗാധരമാരാര്‍, ചന്ദ്രശേഖരമാരാര്‍ കുതിരുമ്മല്‍, പ്രൊഫ. വി.വി പുരുഷേത്താമന്‍ തുടങ്ങിയവരെ രക്ഷാധികാരികളായും യോഗം തെരഞ്ഞെടുത്തു. കെ.ഗംഗാധരമാരാര്‍ സ്വാഗതവും അരുണ്‍ റാം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *