നഗരസഭയുടെ പതിനൊന്നാം വാര്‍ഡ് ബല്ലത്തില്‍ നവീന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച സ്മാര്‍ട് അങ്കണവാടി കെട്ടിടം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ വനിതശിശു വികസന വകുപ്പ് മുഖേന കാഞ്ഞങ്ങാട് നഗരസഭയുടെ കീഴില്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായാണ് അങ്കണവാടി നിര്‍മിച്ചത്.
വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ലത, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശന്‍, കെ.പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ.ഇന്ദിര, പള്ളിക്കൈ രാധാകൃഷ്ണന്‍, രവീന്ദ്രന്‍ പുതുക്കൈ, ടി.കെ. രവി, ഫൗസിയ ഷെരീഫ്, പി.മോഹനന്‍, കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസര്‍ കെ.ജെ. സായാഹന, സൂപ്പര്‍വൈസര്‍ പി.പി. ഷൈന, സംഘാടക സമിതി ചെയര്‍മാന്‍ എ.വിനയന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. സുശീല സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ എം. ഉഷ നന്ദിയും പറഞ്ഞു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത്. രക്ഷിതാക്കള്‍, നാട്ടുകാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.