വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘കൈപ്പട’ എന്നപേരില്‍ കയ്യക്ഷര മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അന്‍പതോളം പേര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ചിലങ്ക, പി.ആര്‍.ഡി ജീവനക്കാരായ ടി.കെ കൃഷ്ണന്‍, ആര്‍. മനോജ്, ടി.ഷമിത്ത, എം. ജിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.