പാലക്കുന്ന് : ബേക്കല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ പ്രാധാന്യം പരിഗണിച്ച് പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ്
അസോസിയേഷന്‍ (കെ ആര്‍ പി എ )
പാലക്കാട് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ മധുക്കര്‍ റാവത്തിന് നേരിട്ട് നിവേദനം സമര്‍പ്പിച്ചു. ഗേറ്റ് അടഞ്ഞു കിടക്കുമ്പോള്‍ പ്ലാറ്റ് ഫോം മാറി കടക്കാന്‍ നടപ്പാത ഉണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ യാത്രക്കാരും പൊതു ജനങ്ങളും പ്രത്യേകിച്ച് പ്രായാധിക്യ മുള്ളവരും പ്രയാസപ്പെടുന്നതിനാല്‍ ഇരുഭാഗത്തും എലിവേറ്റര്‍ സംവിധാനം ഒരുക്കണമെന്നും കാരണങ്ങള്‍ ഇല്ലാതെ നിര്‍ത്തലാക്കിയ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും
ആവശ്യപ്പെട്ടു. അസോസിയേഷന്‍ സെക്രട്ടറി അജിത് കുമാര്‍ ബേലൂര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് സിയാസ് എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.