മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിജിയുടെ നാല്‍പ്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനാചാരണം വിപുലമായ് ആചരിച്ചു

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ നഗരസഭാ അധ്യക്ഷന്‍ വി ഗോപി ഉദ്ഘാടനം ചെയ്തു.ഇലക്ഷന്‍ കമ്മിഷനടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ഭരിക്കുന്ന ഈ കാലത്ത് ഇന്ദിരാ ഗാന്ധിയെന്ന ഉരുക്കുവനിത ഉയര്‍ത്തി പിടിച്ച ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്ത മുന്‍ നഗരസഭാ അധ്യക്ഷന്‍ വി ഗോപി പറഞ്ഞു.

.മണ്ഡലം പ്രസിഡന്റ് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.അഡ്വ:പി കെ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യഥിതി അഡ്വ:ടി കെ സുധാകരന്‍, ദളിത് കോണ്‍ഗ്രസ് നേതാവ് കെ പി മോഹനന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, കെ പി ബാലകൃഷ്ണന്‍, എച്ച് ഭാസ്‌കരന്‍, അനില്‍ വാഴുന്നൊറൊടി, പുരുഷോത്തമന്‍ നെല്ലിക്കാട്ട്, വിനോദ് ആവിക്കര, അഡ്വ ബിജു കൃഷ്ണ, സുജിത് പുതുകൈ പ്രവീണ്‍ തോയമ്മല്‍, പദ്മരാജന്‍ ഐങ്ങോത്, മണ്ഡലം ഭാരവാഹികളായ രാജന്‍ ഐങ്ങോത്, സുകുമാരന്‍ കുശാല്‍ നഗര്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലികൈ, തോമസ് മാസ്റ്റര്‍, ദിനേശന്‍ പാലക്കീല്‍, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു,. പി സുകുമാരന്‍ സ്വാഗതവും, സുരേഷ് കൊട്രച്ചാല്‍ നന്ദി

Leave a Reply

Your email address will not be published. Required fields are marked *