രാജപുരം : ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര രാജീവ് ഭവനില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. സജി പ്ലച്ചേരി മുഖ്യ പ്രഭാഷണം നടത്തി. എം യു തോമസ്സ്, സി കൃഷ്ണന്‍ നായര്‍, സജി പ്ലച്ചേരി, വി.കെ ബാലകൃഷണന്‍, നാരായണന്‍ ചുള്ളിക്കര, ജെയിംസ് അറക്കല്‍, സജി പ്ലച്ചേരിപ്പുറത്ത്, പി.എ ആലി, സജി മണ്ണൂര്‍, ബാബു മാണിയൂര്‍, റോയി ആശാരി കുന്നേല്‍, ബി അബ്ദുള്ള, വി ടി ജോഷി, തുടങ്ങിയവര്‍ സംസാരിച്ചു.