കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ‘പടവുകള്‍ 2025’ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പടവുകള്‍ 2025 വികസന സെമിനാര്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചെര്‍ക്കള ടൗണ്‍ മുതല്‍ ഓഡിറ്റോറിയം വരെ ഘോഷയാത്ര നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ആറോളം അവാര്‍ഡുകള്‍ നേടി ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടി ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന ജില്ലാ പഞ്ചായത്തിനെ ‘കാസര്‍കോട് പൗരവലി’ ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് ചെര്‍ക്കള ടൗണില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് കാസര്‍കോട് പൗരാവലി സ്വീകരണം നല്‍കി. മികച്ച സേവനത്തിനു ജന ജില്ലയിലെ എം.എല്‍.എ മാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കി. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി. ജില്ലയെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍, പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്ക് ആദരവ് നല്‍കി. ഡോക്ടറേറ്റ് നേടിയ കെ.സി.സി.പി.എല്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, എന്നിവരെയും അനുമോദിച്ചു. ജില്ലാപഞ്ചായത്തിന്റെ വികസന നേട്ടം കാണിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു. ജില്ലയിലെ ഭാവി വികസന പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് എസ്.എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ഫാത്തിമത്ത് ഷംന, ഷിനോജ് ചാക്കോ, ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ എ.ബി.അനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *