സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ജില്ല,അതി ദാരിദ്ര്യ മുക്ത ജില്ല ,ജല ബജറ്റ് തയ്യാറാക്കിയ രാജ്യത്തെ ആദ്യ ജില്ല
വികസനരംഗത്ത് നിരവധി ഇടപെടലുകള്‍ക്ക് സാധ്യതയുള്ള ജില്ലയാണ് കാസര്‍കോട്. സാമൂഹിക വികസന സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്നുവെങ്കിലും അടിസ്ഥാന വികസന കാര്യങ്ങളിലുള്ള വിടവുകള്‍ പരിഹരിക്കാന്‍ നിര്‍ണ്ണായക ശ്രമങ്ങളാണ് 2020 മുതല്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്തത്. വിജ്ഞാന സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തി വിധത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചു നിക്ഷേപ, സംരംഭ സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും ജില്ലാ ആസൂത്രണ സമിതിയുടെ മേല്‍നോട്ടത്തിലും നടന്നത്.
കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി ജില്ലയെ അതി ദരിദ്ര അതിദരിദ്ര്യ മുക്തമാക്കി. ജില്ലയിലെ ജല ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വ്യതാസം രാജ്യത്ത് ആദ്യമായി മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലബജറ്റ് തയ്യാറാക്കിയത് കാസര്‍കോടാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലാ ജലബജറ്റും ജല സുരക്ഷാ പ്ലാനും തയ്യാറാക്കി സമര്‍പ്പിച്ചു. ജില്ലയില്‍ 2.08 ലക്ഷം മെട്രിക ടണ്‍ പാല്‍ ഉത്പാദിപ്പിക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ മിനി ഡയറി ഫാം, ക്ഷീരസംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് എന്നി പ്രോജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കി.
മൃഗ സംരക്ഷണ മേഖലയില്‍ എ.ബി.സി പദ്ധതി, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയ്ക നേതൃത്വം നല്‍കി. മത്സ്യ മേഖലയില്‍ ഫൈബര്‍ വള്ളം, വല, ഗില്‍നെറ്റ്, മത്സ്യകുഞ്ഞ് നിക്ഷേപം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. മണ്ണ് സംരക്ഷണ രംഗത്ത് ജലജീവനം, വിസിബി കുളം നിര്‍മ്മാണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി മാതൃക കാട്ടി. 13 ലക്ഷം മാത്രം ജനസംഖ്യയുള്ള ജില്ലയിലൂടെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം കൃഷിക്കായി ഉപയോഗിക്കുന്നു. കൃഷി ഫാമുകളുടെ സംരക്ഷണത്തോടെ ഉത്പാദനക്ഷമതയും കാര്‍ഷികോല്പാദനവും വര്‍ദ്ധിപ്പിക്കുന്ന സവിശേഷ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ കര്‍ഷകരെ പര്യാപ്തമാക്കാനും തരിശുഭൂമി കൃഷിയുക്തമാക്കാനും, പച്ചക്കറി വികസനത്തിനും, നെല്‍കൃഷി വ്യാപനത്തിലും, മില്ലറ്റ് കൃഷി വ്യാപനത്തിനും പദ്ധതികള്‍ തയ്യാറാക്കി വിജയിപ്പിച്ചു. ക്ഷീര വികസന മേഖലയില്‍ സംസ്ഥാന സര്‍ക്കിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ജില്ലാ ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം രോഗി സൗഹൃദമാക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കി. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനം, കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. എസ്.എസ.്എല്‍.സി വിജയശതമാനം ഉയര്‍ത്താന്‍ പദ്ധതി സ്മാര്‍ട്ട് ക്ലാസ് വിതരണം.
ശുദ്ധജല വിതരണം ഉറപ്പാക്കാന്‍ ആര്‍.ഒ. പ്ലാന്റുകള്‍, സ്റ്റീം കുക്കര്‍ ഉള്‍പ്പെടുത്തിയുള്ള അടുക്കളകള്‍, സോളാര്‍, കളിസ്ഥലം, എന്നിവയിലൂടെ വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങള്‍ ആക്കി.. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായി മാറാന്‍ കഴിഞ്ഞു. സാക്ഷരതാ മിഷന്റെ ഇടപെടലിലൂടെ തുല്യത മികച്ച നിലയില്‍ മുന്നോട്ടുപോകുന്നു. തുല്യതാ പാഠപുസ്തകങ്ങള്‍, കന്നട ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു കാഴ്ച പരിമിതി ഉള്ളവര്‍ക്ക് ബ്രയില്‍ സാക്ഷരത പദ്ധതിയും നടപ്പിലാക്കി. പട്ടികജാതി പട്ടികവര്‍ഗ്ഗ ഉന്നതികളുടെ സമഗ്ര വികസനത്തിനാണ് സവിശേഷത ശ്രദ്ധ നല്‍കി. വ്യവസായ പാര്‍ക്ക് മെച്ചപ്പെടുത്തി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായി സഹകരിച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
ബേക്കല്‍ ടൂറിസം കാര്‍ണിവല്‍ സംഘടിപ്പിച്ചു. ഖാദി കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കി. ജില്ല ജൈവവൈവിധ്യ പരിപാലന സമിതിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ജില്ലയുടെ തനത് പക്ഷി, ജീവി, പൂവ്, മരം എന്നിവ പ്രഖ്യാപിച്ചു. കാര്‍ഷിക രംഗത്ത് കാസര്‍കോട് തനതു തെങ്ങും വളര്‍ത്തു മൃഗവും പ്രഖ്യാപിച്ചു. പ്രകൃതി സംരക്ഷണത്തിന് ജൈവവൈവിധ്യ പരിപാലനത്തിനും പ്രത്യേക പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. കുടുംബശ്രീയുമായി ചേര്‍ന്ന് വനിതാക്ഷേമ രംഗത്ത് ദര്‍പ്പണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വയോജന ക്ഷേമം മുന്‍നിര്‍ത്തി പോഷകാഹാരം നല്‍കുന്ന പാഥേയം, പകല്‍ വിശ്രമകേന്ദ്രം, മരുന്നും ചികിത്സയും പദ്ധതി നടപ്പാക്കുന്നു.
ഭിന്നശേഷി സൌഹൃദ ജില്ലയായി മാറാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. അഗതിരഹിത കേരളം പദ്ധതിക് നേതൃത്വ നല്‍കി. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുവരുന്നു. അംഗന്‍വാടി കെട്ടിടങ്ങള്‍ക്കുള്ള തുകയും ലൈഫ് ഭവന പദ്ധതിയില്‍ 23030 പേര്‍ക്കുള്ള ധനസഹായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വിഹിതവും കൃത്യമായി നല്‍കി. ജെറിയാട്രിക് ഫുഡ് നിര്‍മ്മാണം, വനിതാ തൊഴില്‍ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് എന്നിവ നല്‍കി. 520-ല്‍ കൂടുതല്‍ റോഡ് പ്രവര്‍ത്തികളും 525 കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളും 28 കളിസ്ഥലങ്ങളും, കുടിവെള്ള പദ്ധതികളും, ജലസേചന പദ്ധതികളും നടപ്പാക്കി. കാസര്‍കോടിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് വികസനത്തില്‍ തുല്യ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ജില്ല പഞ്ചായത്ത്.