പെരിയ : എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ദ്ധി പ്പിച്ചതിന്റെ ഭാഗമായി സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും പൊതു യോഗവും നടത്തി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹരി വില്ലാരംപതി അധ്യക്ഷനായി. ഷാജീവന്‍ ടി, സുമ എം വി, സരോജിനി കൃഷ്ണന്‍, ശോഭന സി എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ സ്വാഗതം പറഞ്ഞു.