രാജപുരം : മഞ്ഞപ്പിത്ത രോഗം പടരുന്ന സഹചര്യം കണക്കിലെടുത്ത് കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പിടിഎ അടിയന്തര യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യ ക്ഷന്‍ വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിന്‍സി വി.കെ, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, എം കൃഷ്ണകുമാര്‍, ജെഎച്ച്‌ഐ കെ വിമല, സലാഹുദ്ദീന്‍, പൊലീസ് ഓഫിസര്‍ ശിവപ്രസാദ്, പിടിഎ പ്രസിഡന്റ് സികെ ഉമ്മര്‍, ബി അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി പി.ജി പ്രശാന്ത്, പ്രിന്‍സിപ്പല്‍ ഷാജി, പ്രധാനാധ്യാപിക അസ്മാബി എന്നിവര്‍ സംസാരിച്ചു. വ്യാപാരി പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഓട്ടോ തൊഴിലാളികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍സംബന്ധിച്ചു. വിവരങ്ങള്‍ അറിഞ്ഞ് കഴിഞ്ഞ ദിവസം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി സ്‌കൂളില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.