രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണിക്ക് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദും, ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി ഉണ്ണികൃഷ്ണന് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോയും സംഘാടക സമിതിക്ക് വേണ്ടി ഉപഹാരം നല്‍കി. സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജ, സംഘടകസമിതി ജനറല്‍ കണ്‍വീനര്‍ ബാബു പി എ, പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.