ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയില്‍ കേരള സര്‍ക്കാരിന്റെ ഹൈടെക് ആട് ഫാം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 30ന്) മൃഗസംരക്ഷണ ക്ഷീര വികസന മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ അതിഥി ആയിരിക്കും. വെറ്റിനറി സര്‍ജന്‍ മുഹമ്മദ് ആസിഫ് ‘ആടുവളര്‍ത്തലിലൂടെ സമൃദ്ധിയിലേക്ക്’ സെമിനാര്‍ അവതരിപ്പിക്കും. രണ്ടാംഘട്ട പദ്ധതി രേഖ വിതരണം മന്ത്രി ജെ.ചിഞ്ചു റാണി ജില്ലാകളക്ടര്‍ കെ.ഇമ്പശേഖറിന് നല്‍കി നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരയ എം.രാജഗോപാലന്‍. എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.