നീലേശ്വരത്ത് ഹൈവേയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക. നീലേശ്വരത്തിന്റെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ചെറുവത്തൂര്‍ ഏരിയ സമ്മേളനം നീലേശ്വരത്ത് വെച്ച് നടന്നു. സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഏരിയ പ്രസിഡണ്ട് കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു, ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി എസ് വിനോദ് കുമാര്‍ മുഖ്യാതിഥിയായി, ജില്ലാ പ്രസിഡണ്ട് സി വി വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം വി അനില്‍കുമാര്‍, ട്രഷറര്‍ മുഹമ്മദ് റാഷിദ്, സംസ്ഥാന ക്ഷേമനിധി സ്റ്റാറ്റിയൂട്ടറി ബോര്‍ഡ് അംഗം സെബാസ്റ്റ്യന്‍ ടി ജെ ഏരിയ ഇന്‍ ചാര്‍ജ് ജോയ് ജോസഫ്, ഏരിയ സെക്രട്ടറി രഞ്ജിത്ത് വി എം, ഏരിയ ട്രഷറര്‍ സുനില്‍കുമാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി രമേശന്‍ കടവത്ത് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ശ്രീജിത്ത് വി വി, (പ്രസിഡണ്ട്) അരുണ്‍ കൃഷ്ണന്‍ (സെക്രട്ടറി) രാജേന്ദ്രന്‍ കെ വി (വൈസ് പ്രസിഡണ്ട്) ജയചന്ദ്രന്‍ (ജോ: സെക്രട്ടറി) പ്രജീഷ് (ട്രഷറര്‍)