കാസര്‍കോട്: തേജസ്വിനി സഹോദയ സ്‌കൂള്‍ സിബിഎസ്ഇ കലോത്സവത്തില്‍ ചിന്മയ വിദ്യാലയ തളിപ്പറമ്പ് ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളിലായി 1023 പോയെന്റുകളോടെയാണ് കലാകിരീടം കരസ്ഥമാക്കിയത്.648 പോയിന്റുകള്‍ നേടി കൊണ്ട് ചിന്മയ വിദ്യാലയ കാസര്‍ഗോഡ് രണ്ടാം സ്ഥാനവും,524 പോയിന്റുകളോടെ പി ഇ എസ് വിദ്യാലയ പയ്യന്നൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു ദിവസങ്ങളിലായി ചിന്മയ വിദ്യാലയ കാസര്‍ഗോഡ് വച്ച് നടന്ന കലാ മത്സരത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സിബിഎസ്ഇ സ്‌കൂളുകളാണ് പങ്കെടുത്തത്.